ഡൽഹിയിൽ സിപിഎം പാർട്ടി ക്ലാസിന് വിലക്ക്

ഡൽഹിയിലെ സിപിഎം പഠന കേന്ദ്രത്തിൽ പാർട്ടി ക്ലാസ് എടക്കുന്നതിനും വിലക്ക്. ഹർകിഷൻ സിംഗ് സുർജീത് ഭവനിൽ ഇന്ന് നടത്താനിരുന്ന പാർട്ടി ക്ലാസ്സാണ് ഡൽഹി പോലീസ് തടഞ്ഞത്. സംഭവം തികച്ചും അപലപനീയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പാർട്ടി ക്ലാസ്സാണ് ഇന്ന് നടക്കാനിരുന്നത്. പരിപാടി നടത്താൻ മുൻകൂർ അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പോലീസ് വിലക്ക്. എന്നാൽ സ്വകാര്യ സ്ഥലത്തു നടത്തുന്ന പരിപാടികൾക്ക് പോലീസിന്റെ അനുമതി ആവശ്യമില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

രണ്ടു ദിവസം മുൻപ് G20 ക്ക് എതിരെ സുർജീത് ഭവനിൽ നടത്തിയ We 20യോഗവും പോലീസ് തടഞ്ഞിരുന്നു. ഇതിനെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഇന്ന് നടത്താനിരുന്ന പാർട്ടി ക്ലാസ്സിനും വിലക്കേർപ്പെടുത്തിയത്. G20 നടക്കുന്നതിനാൽ പരിപാടി നടത്തരുതെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top