ബാബാ സിദ്ദിഖിയെ കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി; മുന്നറിയിപ്പുമായി ബിഷ്ണോയി സംഘം

എൻസിപി അജിത് പവാർ വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലോറൻസ് ബിഷ്‌ണോയി സംഘം. ഇന്നലെ രാത്രി ദസറ ആഘോഷത്തിനിടെ മുംബൈയിലെ ബാന്ദ്രയിലെ ഓഫീസിന് പുറത്തുവച്ചാണ് 66കാരനായ സിദ്ദിഖ് വെടിയേറ്റ് മരിച്ചത്. മൂന്നംഗ സംഘമാണ് നിറയൊഴിച്ചത്. ഇവരിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധർമ്മരാജ് രാജേഷ് കശ്യപ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. മുന്നാമനായ ഉത്തർപ്രദേശ് സ്വദേശി ശിവകുമാർ ഒളിവിലാണ്.

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവരാണെന്ന് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഷ്ണോയി സംഘം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധവും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക വ്യക്തികളുമായുള്ള സൗഹൃദവും കാരണവുമാണ് എൻസിപി നേതാവിനെ വധിച്ചതെന്നാണ് പോസ്റ്റ്. സൽമാൻ ഖാൻ്റെ വീടിന് പുറത്ത് ബിഷ്ണോയി സംഘം നടത്തിയ വെടിവയ്പ്പിലെ പ്രതിയായ പിന്നീട്അനുജ് ഥാപ്പനെ കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. പോലീസ് കസ്റ്റഡിയിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ആശുപത്രിയിൽ മരിക്കുകയായിരുന്നു.

“ഞങ്ങളുടെ സഹോദരങ്ങളെ ആരെങ്കിലും കൊന്നാൽ ഞങ്ങൾ പ്രതികരിക്കും. സ്ഥലത്തിന് ആരുമായും വ്യക്തിപരമായ ശത്രുതയില്ല. സൽമാൻ ഖാനെയോ ദാവൂദ് സംഘത്തെയോ സഹായിക്കുന്നവർ കരുതികരിക്കണം. ജയ് ശ്രീറാം, ജയ് ഭാരത്. രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ”- എന്നും സോഷ്യ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഇന്നലെ ദസറ ആഘോഷങ്ങള്‍ക്ക് ഇടയില്‍ ബാന്ദ്രയിൽ വച്ചാണ് ബാബാ സിദ്ധിഖിക്ക് വെടിയേൽക്കുന്നത്. ഉടൻ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി നടൻ സൽമാൻ ഖാനെതിരെ തുടർച്ചയായി വധഭീഷണി മുഴക്കുന്നവരാണ് ലോറൻസ് ബിഷ്ണോയി സംഘം. ബിഷ്‌ണോയി സമുദായത്തിൻ്റെ വിശുദ്ധ മൃഗമായ കൃഷ്ണമൃഗത്തെ കൊന്നതിലൂടെ അവരെ അനാദരിച്ചുവെന്ന് ആരോപിച്ചാണ് സൽമാൻ ഖാനെതിരെ സംഘം നിരന്തരം ഭീഷണി മുഴക്കുന്നത്. ഈ ഏപ്രിലിൽ മുംബൈയിലെ നടൻ്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

വെടിവയ്പ്പ് നടത്തിയ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിലെ ഭുജിൽ നിന്ന് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ സഹായിച്ച സോനു സുഭാഷ് ചന്ദർ, അനൂപ് ധാപ്പൻ എന്നിവരെയും പിടികൂടിയിരുന്നു. പ്രതികൾക്ക് ആയുധം നൽകിയെന്ന കുറ്റത്തിനാണ് കാരനായ അനൂജ് ഥാപ്പനെ അറസ്റ്റ് ചെയ്തത്. ഇയാൾ പിന്നീട് പോലീസ് കസ്റ്റഡിയിൽ വച്ച് ജീവനൊടുക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top