മധ്യയൂറോപ്പിലും സാന്നിദ്ധ്യം; ഇറ്റലിക്ക് പിന്നാലെ പോളണ്ടിലേക്കും ലുലു ഗ്രൂപ്പ്

വാഴ്സാ: മധ്യയൂറോപ്യന്‍ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികൾക്ക് ധാരണയായി. പോളണ്ടിന്റെ കാർഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികൾക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിർണ്ണായക കരാറുകളിൽ പോളണ്ട് സർക്കാരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.

പോളണ്ടിന്റെ വടക്കൻ പ്രദേശമായ ഓൾസ്റ്റൈൻ മസൂറി എയർപോർട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവർ വിസ്റ്റുല മുതൽ പോളണ്ട്- റഷ്യ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്ക്രട്രിക്ടിൽ നിന്നുള്ള നവീനമായ പഴങ്ങൾ, പച്ചക്കറികൾ, മറ്റ് ഭക്ഷ്യഉൽപ്പന്നങ്ങൾ എന്നിവ ശേഖരിച്ച് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് ഇവിടെ ആരംഭിക്കുക. മധ്യയൂറോപ്യന്‍മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിൾ, ചീസ് മുതൽ പചക്കറി, ഇറച്ചി ഉൽപ്പന്നങ്ങൾ വരെ ഈ ഭക്ഷ്യസംസ്കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡിൽ ഈസ്റ്റ് അടക്കമുള്ള മേഖലയിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പോളണ്ടിലെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും സഹായകരമാകുന്നത് കൂടിയാണ് പദ്ധതി.

പോളണ്ടിലെ വിവിധയിടങ്ങളിൽ നിക്ഷേപപദ്ധതികൾ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തിൽ പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. പദ്ധതിയുടെ ആദ്യ ഫ്ലാഗ് ഓഫ്, ഓൾസ്‌റ്റിൻ മസൂറി എയർപോർട്ട് മാനേജ്‌മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്‌സിക്കിന്റെ സാന്നിധ്യത്തിൽ വാർമിൻസ്‌കോ-മസുർസ്‌കി റീജിയൻ ഗവർണർ ഗുസ്‌റ്റോ മാരേക് ബ്രെസിൻ, ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം എ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top