കേരളത്തിൽ ആദ്യ നരബലി 1983ല്‍!! അര നൂറ്റാണ്ടിനിടെ നാടിനെ നടുക്കിയ വേറെയും അസംഖ്യം കുറ്റകൃത്യങ്ങള്‍; സത്യത്തിൽ മലയാളികളെ ഭരിക്കുന്നത് ഈ മന്ത്രവാദികളോ…
കേരളത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം ആഭിചാരത്തിന്റേയും മന്ത്രവാദത്തിന്റേയും പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക്. ഏറ്റവും ഒടുവിലായി ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിലുമുണ്ട് ഒരു ജ്യോതിഷിയും പൂജയുമെല്ലാം. പാലക്കാട് നെന്‍മാറയില്‍, ചെന്താമര എന്ന സൈക്കോ ക്രിമിനല്‍ നടത്തിയ ഇരട്ടക്കൊലയുടെ തുടക്കവും ഒരു ജ്യോതിഷിയുടെ കവടി നിരത്തലില്‍ നിന്ന് തന്നെയായിരുന്നു. 2023 ഏപ്രിലില്‍ കാസര്‍കോട് പൂച്ചക്കാടുളള വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രവാസി വ്യവസായി എംസി ഗഫൂര്‍ഹാജിയുടെ മരണത്തിന് പിന്നിൽ ജിന്നുമ്മ എന്ന മന്ത്രവാദിയായിരുന്നു. കേരളത്തെ ആകെ ഞെട്ടിച്ചതാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി ബലി നല്‍കുകയാണ് ചെയ്തത്. സ്വന്തം മകനെ തന്നെ ബലി നല്‍കിയ സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 1983ല്‍ രാമക്കല്‍മേട്ടിലായിരുന്നു അത്.
ഇവയെല്ലാം പുറത്തുവന്നതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതുമായ സംഭവങ്ങള്‍ മാത്രമാണ്.
വീഡിയോ റിപ്പോർട്ട് കാണാം…