സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന് നടനും മുൻ എംപിയുമായി സുരേഷ് ​ഗോപി. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറുമായി സംസാരിച്ചുവെന്നും പദവിയുമായി ബന്ധപ്പെട്ട സംശയങ്ങൾ മാറിയെന്നും ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത് . ഈ ജോലി ശമ്പളമുള്ളതല്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ പദവി തടസമല്ലെന്നും കേന്ദ്രം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞാഴ്ചയാണ് സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ​ഗോപിയെ നിയമിച്ചത്. നിയമനം നടത്തും മുന്നേ അറിയിക്കാത്തതിനാൽ ചുമതല ഏൽക്കില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top