സൈബർ അധിക്ഷേപങ്ങൾക്കെതിരെ മറിയം ഉമ്മനും; ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: അച്ചു ഉമ്മന് പിന്നാലെ സഹോദരി മറിയ ഉമ്മനും സൈബർ അധിക്ഷേപങ്ങൾക്കെതിരെ പോലീസിനെ സമീപിച്ചു. പോരാളി ഷാജി എന്ന ഇടത് അനുകൂല പ്രൊഫൈലിൽ നിന്നും മറ്റുമാണ് അധിക്ഷേപം ഉണ്ടായത് എന്നാണ് പരാതിയിൽ പറയുന്നത്. കമന്റുകളുടെയും പോസ്റ്റുകളുടെയും സ്ക്രീൻഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഇട്ട പോസ്റ്റുകളിൽ ചിലത് നീക്കം ചെയ്തിട്ടുണ്ട്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനും കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാറിനെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മറിയ ഉമ്മനും പരാതിയുമായി രംഗത്തെത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here