ഖുഷിയുടെ വിജയത്തിന് പ്രേക്ഷകർക്ക് ഒരു കോടി

വിജയ് ദേവരകൊണ്ടയും സാമന്ത റൂത്ത് പ്രഭുവും ഒന്നിച്ചെത്തിയ ഖുഷി വിജയ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ 70.25 കോടി രൂപയാണ് തെലുങ്ക് ചിത്രം നേടിയത്.

ചിത്രത്തിന്റെ വിജയത്തിൽ വൻ പ്രഖ്യാപനമാണ് വിജയ് ദേവരകൊണ്ട നടത്തിയിരിക്കുന്നത്. താരത്തിന്റെ പ്രതിഫലത്തിൽ നിന്ന് 1 ലക്ഷം രൂപ വീതം 100 കുടുംബങ്ങൾക്ക് 1 കോടി രൂപ നൽകുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ വിജയ് ദേവരകൊണ്ട അറിയിച്ചത്.

അടുത്തിടെ ഇറങ്ങിയ സാമന്തയുടെ ശാകുന്തളവും വിജയ് ദേവരകൊണ്ടയുടെ ലൈഗറും തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. അതുകൊണ്ട് തന്നെ ഇരുവർക്കും ഈ സിനിമയിലൂടെ ഒരു തിരിച്ചു വരവ് അത്യാവിശ്യമായിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിക്ക് ശേഷം ഇവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുഷി .

ശിവ നിർവാണ സംവിധാനം ചെയ്ത ഖുഷി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി സെപ്തംബർ ഒന്നിനാണ് തിയേറ്ററിലെത്തിയത്.
50 കോടി ബജറ്റിൽ മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം. ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തന്നെ ആരാധക ശ്രദ്ധ നേടിയതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top