മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ 10 സൂപ്പർഫുഡുകൾ

മഴക്കാലമെത്തിയതോടെ ചുമ, ജലദോഷം, പനി പോലുള്ള രോഗങ്ങൾ പലരെയും അലട്ടി തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരിലാണ് ഇത്തരം രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. മഴക്കാല രോഗങ്ങളിൽനിന്നും രക്ഷ നേടുന്നതിനുള്ള ഏകമാർഗവും പ്രതിരോധശേഷി വർധിപ്പിക്കുകയെന്നതാണ്. പോഷക സമ്പുഷ്ടമായ സൂപ്പർഫുഡുകൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഈ മഴക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ചില സൂപ്പർഫുഡുകളെ പരിചയപ്പെടാം.
- ഇഞ്ചി
ഇഞ്ചിക്ക് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റി ഗുണങ്ങളുണ്ട്. ജിഞ്ചറോൾ പോലുള്ള സംയുക്തങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മഴക്കാലത്തെ രോഗങ്ങളിൽനിന്നും രക്ഷ നേടാൻ ഇഞ്ചി കഴിക്കുന്നത് ഗുണം ചെയ്യും.
- മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കുർക്കുമിൻ അണുബാധകളെ ചെറുക്കാനും വീക്കം കുറയ്ക്കാനുമുള്ള കഴിവ് വർധിപ്പിക്കും. പാലിലോ കറികളിലോ സൂപ്പുകളിലോ മഞ്ഞൾ ചേർത്ത് കഴിക്കാം.
- വെളുത്തുള്ളി
വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. വെളുത്ത രക്താണുക്കളുടെ ഉൽപാദനം കൂട്ടുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
- സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങളിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ഇവ അണുബാധയെ ചെറുക്കാൻ സഹായിക്കും.
- തൈര്
തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആരോഗ്യകരമായ കുടൽ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്.
- ബദാം
ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രു പിടി ബദാം ലഘുഭക്ഷണമായോ ഓട്‌സ് അല്ലെങ്കിൽ സ്മൂത്തികളിൽ ചേർത്തോ കഴിക്കാം.
- സ്പിനച്
സ്പിനചിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്, ഇവ അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.
- ഗ്രീൻ ടീ
ഗ്രീൻ ടീയിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ദിവസവും 2-3 കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് മികച്ച ഗുണങ്ങൾ നൽകും.
- പപ്പായ
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള പപ്പായയിൽ പപ്പെയ്ൻ പോലുള്ള ദഹന എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇവ വിറ്റാമിൻ എ, സി, ഇ എന്നിവ നൽകുന്നു. ഇവയെല്ലാം ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമാണ്.
- കൂൺ
രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ ബി വിറ്റാമിനുകളും സെലിനിയവും ഇവ നൽകുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here