കളിച്ചുകൊണ്ടിരിക്കെ ഷാൾ കഴുത്തിൽ കുരുങ്ങി; തൃശൂരിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം

കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം. തൃശൂർ ചേലക്കരയിൽ വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന (10) യാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

മുറിയിലെ ജനാലയ്ക്ക് അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയിൽ ഷാൾ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. പുറത്തുപോയിരുന്ന അച്ഛൻ തിരിച്ചെത്തിയപ്പോഴാണ് ഷാൾ കഴുത്തിൽ കുരുങ്ങിയ നിലയിൽ മകളെ കണ്ടത്. ഉടൻ തന്നെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top