വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; കണ്ണിനും കഴുത്തിനും പരിക്ക്; പെണ്‍കുട്ടി ആശുപത്രിയില്‍; അന്വേഷണം തുടങ്ങി പൊലീസ്
കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടികൊണ്ടുപോയി കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ മുത്തച്ഛന് പശുവിനെ കറക്കാന്‍ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. പിന്നീട് കുട്ടിയെ വീടിന് സമീപത്തു നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വിവരം അറിഞ്ഞ് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയിട്ടുണ്ട്. കുട്ടിക്ക് കണ്ണിനും കഴുത്തിനും ചെറിയ പരിക്കുകളുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചികിത്സക്കായി കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും ഇത് അറിയാവുന്നവരാണ് പിന്നിലെന്നും വീട്ടുകാര്‍ ആരോപിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here