മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി കലാപകാരികളെന്ന് സംശയിക്കുന്ന 11 പേർ വെടിയേറ്റ് മരിച്ചു. അസമിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുക്കി കലാപകാരികൾ നടത്തിയ ആക്രമണത്തിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സൈനികർക്കും പരുക്കേറ്റു.
Also Read: കശ്മീരിൽ അശാന്തി വിതച്ച് മൂന്ന് ആക്രമണങ്ങൾ; സൈനികന് വീരമൃത്യു
ജിരിബാമിലെ പോലീസ് സ്റ്റേഷനിൽ കുക്കി തീവ്രവാദികൾ നടത്തിയ ആക്രമണമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസം മുതൽ സംസ്ഥാനത്ത് ആരംഭിച്ച കുക്കി- മെയ്തേയ് വിഭാഗക്കാർ തമ്മിലുള്ള ആക്രമണത്തിൽ 220ലേറെ ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകളാണ് കലാപത്തിൽ ഭവന രഹിതരായത്.
Also Read: മണിപ്പൂരിനെ കുറിച്ച് മിണ്ടരുത്; പ്രകോപിതനായി അമിത്ഷാ
ഭൂരിപക്ഷ വിഭാഗമായ മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനവും ഹിന്ദു വിഭാഗത്തിൽപ്പെട്ട മെയ്തേയ്കളാണ്. മറ്റ് പ്രബല വിഭാഗമായ കുക്കികളും നാഗ വിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here