ബിരിയാണി കഴിച്ച നാലംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധ; പതിനൊന്നുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; പരാതി വൈത്തിരിയിലെ ബാംബു റസ്‌റ്റോറന്റിനെതിരെ

കോഴിക്കോട് : വൈത്തിരിയിലെ റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധ. പതിനൊന്നു വയസുകാരിയുള്‍പ്പെടെ നാലുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പതിനൊന്നുകാരിയുടെ നില അതീവഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ചാത്തമംഗലം സ്വദേശിയായ രാജേഷിന്റെ കുടുംബത്തിനാണ് ഭക്ഷ്യവിഷബാധയുണ്ടായത്. രാജേഷിനെ കൂടാതെ ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവരാണ് ചികിത്സ തേടിയത്. ഇതില്‍ ആരാധ്യയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. മറ്റ് മൂന്നുപേരുടെ നിലമെച്ചപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയാണ് കുടുംബം മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വൈത്തിരിയിലെ ബാംബു എന്ന റസ്റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചത്. തുടര്‍ന്ന് സൃഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ആരാധ്യയ്ക്ക് തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. മറ്റുള്ളവര്‍ക്കും സമാനപ്രശ്‌നങ്ങളുണ്ടായതോടെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആരോഗ്യനില വഷളായതോടെയാണ് കോഴിക്കോട്ടേക്ക് ചികിത്സ മാറ്റിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top