12 അടി നീളമുള്ള രാജവെമ്പാല മരത്തിനുമേലെ; അതിസാഹസികമായി പിടികൂടി

മരത്തിന് മുകളിൽ കയറികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. കര്‍ണ്ണാടകയിലെ അഗുംബെ ഗ്രാമത്തിൽനിന്നാണ് നിന്നാണ് പടുകൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്. അഗുംബ റെയില്‍ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ ഫീല്‍ഡ് ഡയറക്ടറായ അജയ് ഗിരി തന്റെ സോഷ്യൽ മീഡിയ പേജിൽ പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

റോഡിൽ ഇഴഞ്ഞു നീങ്ങിയ രാജവെമ്പാലയെ ആദ്യം പ്രദേശവാസികളാണ് കണ്ടത്. പിന്നീട് പാമ്പ് ഒരു വീട്ടുവളപ്പിലേക്ക് കടന്നു. പാമ്പിനെ കണ്ടതും വീട്ടുടമ വനംവകുപ്പിനെയും എആർആർഎസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. അപ്പോഴേക്കും പാമ്പ് ഒരു മരത്തിൽ കയറിക്കൂടിയിരുന്നു. വടി ഉപയോഗിച്ച് പാമ്പിനെ താഴയിറക്കിയശേഷം സഞ്ചിയിലാക്കുകയും കാട്ടിൽ തുറന്നു വിടുകയും ചെയ്തു.

വിഷപ്പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയതാണ് രാജവെമ്പാലയെന്നാണ് നാഷണൽ ജിയോഗ്രാഫിക്സിന്റെ അഭിപ്രായം. ഒരു കടിയില്‍ 20 പേരെ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് പറയപ്പെടുന്നത്. കടിയേറ്റാൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top