12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; വാഹനവ്യൂഹ ആക്രമണത്തിന് ശേഷം നടപടി കടുപ്പിച്ച് സൈന്യം

ഛത്തീസ്ഗഡിലെ ബിജാപൂരിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇന്ന് വൈകിട്ട് വരെ നീണ്ടു. മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിൻ്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിൻ്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിൻ്റെ 229-ാം ബറ്റാലിയനും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്.

മണിക്കൂറുകൾ നീണ്ട എറ്റുമുട്ടലിൽ സുരക്ഷാസേനയുടെ ഭാഗത്തുള്ള ആർക്കും ജീവഹാനി ഉണ്ടായിട്ടല്ല എന്നാണ് വിവരം. മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബസഗുഡ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്‌കെല്‍ ഗ്രാമത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ജവാന്മാര്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

വ്യത്യസ്ത ദൗത്യങ്ങളിലായി 26 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡിൽ ഈ മാസം കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.

ഈ മാസം ആറിന് സൈന്യത്തിൻ്റെ വാഹനവ്യൂഹം മാവോയിസ്റ്റുകൾ ആക്രമിച്ചിരുന്നു. ഐഇഡി ആക്രമണത്തിൽ എട്ട് ഡിആർജി ഉദ്യോ​ഗസ്ഥർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ സുരക്ഷാസേന ശക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top