സ്‌നേഹം നഷ്ടമാകുമെന്ന് ഭയം; 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ബന്ധുവായ പന്ത്രണ്ടുകാരി

കണ്ണൂര്‍ പാറക്കലില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കൊല നടത്തിയത് ആരെന്ന കണ്ടെത്തി പോലീസ് യ ബന്ധുവായ 12 വയസ്സുകാരിയാണ് ഞെട്ടിക്കുന്ന കൊലപാതകം നടത്തിയത്. മരിച്ച കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണു കൃത്യം നടത്തിയത്. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളായ യാസികയാണ് മരിച്ചത്.
ബന്ധുക്കളുടെ സ്‌നേഹം നഷ്ടമാകും എന്ന ഭയമാണ് പെണ്‍കുട്ടിയെ കൊണ്ട് ഇത്തരമൊരു ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അര്‍ധരാത്രിയോടെ വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് ഭയന്നാണ് കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിനെ കിണറ്റില്‍ ഇട്ട ശേഷം കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചതും പന്തരണ്ടുകാരി തന്നെ ആയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here