12,000 കോടി രൂപയുടെ 2000 നോട്ടുകള്‍ തിരിച്ചെത്തിയില്ലെന്ന് ആര്‍ബിഐ; കാലാവധി നാളെ അവസാനിക്കും

ന്യൂഡല്‍ഹി: നാളെ കാലാവധി അവസാനിക്കുന്ന 2000 രൂപ നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്‌. 12,000 കോടി രൂപയുടെ 2000 നോട്ടുകളാണ് ബാങ്കില്‍ തിരിച്ചെത്താനുള്ളത്.

ഈ വര്‍ഷം മെയ് വരെ പ്രചാരത്തിലുള്ള 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2,000 രൂപ നോട്ടുകളിൽ 12,000 കോടി രൂപയാണ് ഇനി തിരികെ ലഭിക്കേണ്ടത്. 2000 രൂപ മാറ്റാനുള്ള അവസാന തീയതിക്ക് ഒരു ദിവസം മുമ്പാണ് ആർബിഐ ഗവര്‍ണറുടെ പ്രസ്താവന. സെപ്തംബർ 30 വരെയായിരുന്നു അവസാന തീയതി. ഇത് ഒക്ടോബർ 7 വരെ നീട്ടി.

സെപ്റ്റംബർ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചിട്ടുണ്ടെന്നും 14,000 കോടി രൂപ ഇനിയും തിരിച്ചെത്താനുണ്ടെന്നും കഴിഞ്ഞ ശനിയാഴ്ച ആർബിഐ അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top