രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ നിന്ന് 13 പേർക്ക്; വിശിഷ്ട സേവനത്തിന് രണ്ട്‍ പേര്‍ക്കും സ്തുത്യർഹ സേവനത്തിന് 11 പേര്‍ക്കും പുരസ്‌കാരം

ഡൽഹി: റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 13 പേരാണ് അർഹരായത്. വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചത്. ആകെ 1132 പേർക്കാണ് വിശിഷ്ട സേവ മെഡൽ ലഭിച്ചത്.

കേരളത്തിൽ നിന്ന് എക്‌സൈസ് കമ്മിഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്കാണ് വിശിഷ്ട സേവ മെഡൽ. ഐജി എ.അക്ബർ, എസ്പിമാരായ ആർ.ഡി.അജിത്, വി.സുനിൽകുമാർ, എഎസ്പി വി.സുഗതൻ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പിമാരായ സുനിൽകുമാർ.സി.കെ , സലീഷ് എൻ.എസ്, രാധാകൃഷ്ണപിള്ള കെ.കെ, എസ്ഐ ബി.സുരേന്ദ്രൻ, എഎസ്ഐ മിനി.കെ, ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാർ.പി എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ.

അഗ്നിശമന വിഭാഗത്തിൽ എഫ്.വിജയകുമാറിന് വിശിഷ്ട സേവ മെഡൽ ലഭിച്ചു. ജിജി.എൻ, പി.പ്രമോദ്, അനിൽകുമാർ.എസ്, അനിൽ.പി.മണി എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top