സ്പീക്കറുടെ വിദേശയാത്രക്ക് 13 ലക്ഷം; എഎൻ ഷംസീർ ഘാനയിലേക്ക്
September 26, 2023 12:17 PM
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്‍റെ ഘാന സന്ദർശനത്തിന് പണം അനുവദിച്ച് ധനവകുപ്പ്. 13 ലക്ഷം രൂപയാണ് യാത്രയുടെ ചിലവിനായി അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. സെപ്തംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് സ്പീക്കറുടെ ഘാന സന്ദർശനം.
ഘാനയിൽ നടക്കുന്ന അറുപത്തിയാറാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് സ്പീക്കറുടെ യാത്ര. യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ആഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ധന ബജറ്റ് വിഭാഗത്തിൽ നിന്ന് സെപ്തംബർ 23ന് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറോടൊപ്പം യാത്രയില്‍ ഉണ്ടാകുമെന്ന് നിയമസഭാ അധികൃതർ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here