ഇന്ത്യ സഖ്യത്തിന് 13 അംഗ സമിതി, കെ.സി.വേണുഗോപാൽ കോൺഗ്രസ് പ്രതിനിധി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) ഏകോപനത്തിന് 13 അംഗ സമിതി രൂപീകരിച്ചു. സമിതിക്ക് കൺവീനർ ഇല്ല, ഗാന്ധി കുടുംബത്തിൽ നിന്നാരും സമിതിയിലില്ല.

ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസിൽ നിന്ന് കെ.സി.വേണുഗോപാലാണ് സമിതിയിലുള്ളത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, ഒമർ അബ്ദുള്ള, ഡി രാജ, ടിഎംസി നേതാവ് അഭിഷേഖ് ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയവരാണ് മറ്റു സമിതി അംഗങ്ങൾ. സിപിഎമ്മിൽ നിന്നാരും സമിതിയിലില്ല.

‘ഒരുമിപ്പിക്കും ഭാരതം വിജയിക്കും’ എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ഇന്ത്യ പ്രമേയം പാസാക്കി. ലോഗോ ഇന്ന് പ്രകാശനം ചെയ്യും. മുംബൈയിൽ 26 കക്ഷി നേതാക്കൾ നടത്തിയ യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാകാൻ ധാരണയായി. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ വേഗത്തിലാക്കാനാണ് നീക്കം. ജനകീയ വിഷയങ്ങൾ ഉയർത്തി രാജ്യമാകെ റാലികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top