പനി ചികിത്സയ്ക്ക് എത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഡോക്ടര്‍; പ്രതി ഒളിവില്‍
കാസര്‍കോട് ചന്തേരിയിലാണ് ഡോക്ടറുടെ ഭാഗത്തു നിന്നും മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തിയുണ്ടായത്. കടുത്ത പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെയാണ് ഡോക്ടര്‍ പീഡിപ്പിച്ചത്. ഡോ. സി.കെ.പി. കുഞ്ഞബ്ദുള്ളയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വീട്ടിലെത്തിയ ശേഷമാണ് കുട്ടി രക്ഷിതാക്കളോട് പീഡന വിവരം പറഞ്ഞത്.
ഇന്നലെ വൈകുന്നേരമാണ് ഡോക്ടറുടെ സ്വകാര്യ ക്ലീനിക്കില്‍ പീഡനമുണ്ടായത്. തീര്‍ത്തും അവശയായ കുട്ടിയെ പരിശോധനയുടെ പേരില്‍ മറ്റൊരു മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഡോക്ടര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here