ഓണത്തിന് സെക്രട്ടേറിയറ്റ് അലങ്കരിക്കാൻ പതിനാലര ലക്ഷം രൂപ
August 27, 2023 3:41 PM

ഓണാഘോഷത്തിനായി സെക്രട്ടേറിയേറ്റും പരിസരങ്ങളും ഒരുക്കാൻ ഇത്തവണ ചെലവ് 14.50 ലക്ഷം രൂപ. കെട്ടിടവും മുന്നിലെ പൂന്തോട്ടവും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കാനാണ് ഈ തുക. കഴിഞ്ഞ തവണ 10 ലക്ഷമായിരുന്നു.
ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് തലസ്ഥാനത്ത് ഓണം വാരാഘോഷം നടക്കുന്നത്. ഈ ദിവസങ്ങളിലാണ് സാധാരണ നിലയിൽ സെക്രട്ടറിയേറ്റും പരിസരങ്ങളും ദീപാലംകൃതമാക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷനാണ്. പൊതു ഭരണ വകുപ്പാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here