പടക്ക നിർമ്മാണശാലകളിൽ സ്ഫോടനം; ശിവകാശിയിൽ 14 പേർ മരിച്ചു
മധുര: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ 14 പേര് മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്.
ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എങ്ങനെയാണ് സ്റ്റോക്കിലേക്ക് തീ പടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്.
സംഭവത്തില്‍ ഒരു പടക്ക നിര്‍മ്മാണശാലയുടെ ഉടമയെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പോലിസ് അറിയിച്ചു. അപകടത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി എം. കെ. സ്റ്റാലിന് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here