വര്‍ക്കലയില്‍ രണ്ടു പെണ്‍കുട്ടികള്‍ കടലില്‍ ചാടി; ഒരാളുടെ മൃതദേഹം കണ്ടെത്തി; മൊബൈല്‍ നല്‍കാത്തതിന് വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതെന്ന് പൊലീസ്

തിരുവനന്തപുരം : വര്‍ക്കല ബീച്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ കടലില്‍ ചാടി. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക 12.30 ഓടെ രണ്ട് കുട്ടികള്‍ ബീച്ചിലെത്തി കടലിലേക്ക് ഇറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇരുവരേയും തിരയില്‍ കാണാതാവുകയായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ പതിനാലുകാരിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്നത് ആരെന്ന് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ നല്‍കാത്തതിന് വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയതാണ് പെണ്‍കുട്ടിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. രക്ഷിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കാണാതായ പെണ്‍കുട്ടിക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top