155 കിലോ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് 14 വര്‍ഷം കഠിന തടവ്; ആറ് ലക്ഷം പിഴയും

തിരുവനന്തപുരം : വില്‍പ്പനയ്ക്കായി വന്‍തോതില്‍ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. 155 കിലോ കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളെയാണ് പതിനാല് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ആറ് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചിലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി. അനില്‍കുമാറിന്റെതാണ് ഉത്തരവ്.

കായംകുളം മുതുകുളം സ്വദേശി ശ്രീകുട്ടന്‍, തമിഴ്‌നാട് സ്വദേശികളായ ഉമര്‍ മുക്താര്‍, ബാബു ന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2021 മെയ് നാലിനാണ് കുമാരപുരത്തു നിന്നും കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. ഏഴ് ചാക്കുകളിലാക്കി തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. ജില്ലയില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. മെഡിക്കല്‍ കേളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2021-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒന്‍പത് സാക്ഷികളെയും , 41 രേഖകളും 15 തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. കേസിലെ മൂന്ന് ദൃസാക്ഷികള്‍ വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്ന. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്‌സ് ഡി.ജി,അഭിഭാഷകരായ രഞ്ജു. സി.പി, ജി.ആര്‍. ഗോപിക, ഇനില രാജ് പി.ആര്‍, എന്നിവര്‍ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top