കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പോലീസ്
November 21, 2024 11:32 AM

കോഴിക്കോട് വെള്ളിപറമ്പ് നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി. മായനാട് സ്വദേശിയായ മുഹമ്മദ് അഷ്‌വാക്ക് (14) എന്ന കുട്ടിയെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്‌വാക്ക്.
ഇന്നലെ വൈകീട്ടാണ് മുഹമ്മദ് അഷ്‌വാക്കിനെ കാണാതായത്. വൈകിട്ട് നാലുമണിവരെ കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നത്. മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.
വീട് വിട്ടുപോകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അക്കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here