148 ഷവർമ കടകൾ പൂട്ടിച്ചു; സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: ഷവര്‍മ കടകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയ 148 സ്ഥാപനങ്ങളിലെ വില്‍പന നിർത്തിവച്ചു. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഷവർമ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിനാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

മയോനൈസ് തയാറാക്കുന്ന മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍, ചില്ലറുകള്‍, എന്നിവ കൃത്യമായ ഊഷ്മാവില്‍ പ്രവർത്തിപ്പിക്കണം. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. മയോനൈസ് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത് എന്നിങ്ങനെ കൃത്യമായ നിർദേശങ്ങൾ കടയുടമകൾക്ക് നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top