ഇന്ത്യന്‍പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; പത്തുവര്‍ഷത്തിനിടെ 15 ലക്ഷംപേര്‍ വിദേശത്ത് കുടിയേറി; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ഇന്ത്യ ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജോലിക്കും മറ്റുമായി വിദേശത്ത് എത്തിയ ശേഷം ഇന്ത്യന്‍ പൗരത്വം ഉപക്ഷിക്കുന്നവരുടെ എണ്ണത്തിലാണ് വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. 2023ല്‍ മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം നേടിയിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യം ഭരിച്ച പത്ത് വര്‍ഷത്തിനിടെ 15 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണ് കണക്ക്.

ഓരോ വര്‍ഷവും ഈ കണക്കില്‍ വര്‍ദ്ധനയാണ് ഉണ്ടാവുന്നത്. കോവിഡ് പിടിമുറിക്കിയ 2020ല്‍ മാത്രമാണ് കണക്കില്‍ കുറവ് വന്നത്. 2011 മുതലുള്ള കണക്കുകള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. 2011 -1,22,819, 2012 -1,20,923, 2013 -1,31,405, 2014 -1,29,328, 2015 -1,31,489, 2016 -1,41,603, 2017 -1,33,049, 2018 -1,34,561, 2019 -85,256, 2019 -1,44,017, 2020 -85,256, 2021 -1,63,370, 2022 -2,25,620, 2023 -2,16,219 എന്നിങ്ങനെയാണ്. കേരളത്തില്‍ നിന്നുള്ള എംപിമാരായ ഡീന്‍ കുര്യാക്കോസിന്റേയും ഹൈബി ഈഡന്റേയും ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. സംസ്ഥാനം തിരിച്ചുളള കണക്കുകള്‍ സൂക്ഷിച്ചിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ മറുപടി നല്‍കി.

രാജ്യത്ത് നിന്നും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകളും പുറത്തു വന്നിട്ടുണ്ട്. ഇതനുസരിച്ച് 2013ല്‍ 3,98,316 പേരാണ് വിവിധ വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോയത്. കോവിഡിന് ശേഷം കണക്കുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2021ല്‍ 1,32,673 പേരാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. 2022ല്‍ 3,73,434 പേരും പോയിട്ടുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് പോയവരുടെ കണക്കുകള്‍ ഉള്‍പ്പെടുത്താത്ത കണക്കാണ് പുറത്തു വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top