പതിനഞ്ചുകാരിയെ പീഡിപ്പിച്ച് സുഹൃത്തുക്കള്‍; ദൃശ്യവും പകര്‍ത്തി… സംഭവം കേരളത്തിൽ തന്നെ

പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളാണ് ബലമായി പീഡനത്തിന് ഇരയാക്കിയത്. കോഴിക്കോട് നല്ലളത്ത് നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരാഴ്ച മുമ്പാണ് സംഭവം.
സുഹൃത്തുക്കളായ രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ പതിനാലുകാരനായ മറ്റൊരു കുട്ടി ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇക്കാര്യവും പെണ്‍കുട്ടി കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തി. അധ്യാപകരും ബന്ധുക്കളുമാണ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്.
കമ്മിറ്റി നൽകിയ വിവരം പ്രകാരം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ നല്ലളം പൊലീസ്, പോക്‌സോ വകുപ്പ് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ 3 വിദ്യാര്‍ത്ഥികളെയും 15ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുന്‍പില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here