നമ്മുടെ കുട്ടികൾക്കെന്താണ് സംഭവിക്കുന്നത്, 15 കാരനായ മകൻ അച്ഛനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു

പോത്തൻകോട് (തിരുവനന്തപുരം): ഈ ഓണനാളുകളിൽ അത്യന്തം ക്രൂരമായ ഒരു വാർത്തകേട്ടാണ് തലസ്ഥാന നഗരം ഉണർന്നത്. പതിനഞ്ചുകാരനായ മകൻ അച്ഛനെ കുത്തി കൊല്ലാൻശ്രമിച്ച വാർത്ത പോലീസിനെപ്പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. പോലീസ് പിടികൂടുമെന്നായപ്പോൾ മകൻ ആത്മഹത്യക്കും ശ്രമിച്ചു. അച്ഛനും മകനും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിലാണ്.

വൃക്ക രോഗിയായ പിതാവ് വഴക്കുപറഞ്ഞതിന്റെ വിരോധത്തിലാണ് ഈ കടുംകൈ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പിതാവ് മകനെ അതിക്രൂരമായി മർദ്ദിക്കാറുണ്ടെന്നും അതിന്റെ പകയാണ് കൊലപാതക ശ്രമത്തിനുപിന്നിലെന്നും പറയുന്നുണ്ട്. അച്ഛനെ കൊല്ലാൻ കൂട്ടുകാരന്റെ സഹായവും മകൻ തേടിയിരുന്നു.

മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പൊലീസ് പറയുന്നത് ഇങ്ങനെ: അച്ഛൻ മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങുന്നുണ്ടായിരുന്നു. അൽപസമയത്തിനു ശേഷം മകൻ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷർട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേർന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

പിതാവ് രക്ഷപ്പെട്ടു എന്നറിഞ്ഞതോടെ കൂട്ടുകാരനെ പിന്നിലെ വാതിൽ തുറന്നു രക്ഷപ്പെടുത്തിയ ശേഷം മകൻ ജനൽ കമ്പിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്നു അകത്തുകടന്നാണ് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാവ് ജോലിക്ക് പോയിരിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top