188 കിലോ കഞ്ചാവ് കടത്തിയ പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവ്; ശിക്ഷിക്കപ്പെട്ടത് സ്ഥിരം കുറ്റവാളികള്‍; ഒരു ലക്ഷം പിഴയും അടയ്ക്കണം

പാലക്കാട് : 188 കിലോ കഞ്ചാവ് കടത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവ്. പാലക്കാട് സ്വദേശികളായ ശിവകുമാര്‍, രാജേഷ് തൃശൂര്‍ സ്വദേശികളായ ഷെറിന്‍, അമര്‍ജിത്ത് എന്നിവരെയാണ് സെക്കന്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സ്മിതാ ജോര്‍ജ് ശിക്ഷിച്ചത്. സ്ഥിരം കുറ്റവാളികളാണ് ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാവരും. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കണം.

കേസിലെ ഒന്നാംപ്രതി ശിവകുമാറിനെതിരെ സ്വര്‍ണ്ണ കവര്‍ച്ച, കഞ്ചാവ് കടത്ത് എന്നിവയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും കേസുകള്‍ നിലവിലുണ്ട്. രണ്ടാം പ്രതിയായ ഷെറിന്റെ പേരിലും അടിപിടി അടക്കമുളള കേസുകള്‍ നിലവിലുണ്ട്. മൂന്നാം പ്രതി രാജേഷ് നിലവില്‍ കഞ്ചാവ് കടത്തിയതിന് മറ്റൊരു കേസില്‍ ആന്ധ്ര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022 ഫെബ്രുവരി 24നാണ് വടക്കഞ്ചേരിയില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്. 188.5 കിലോ ഉണക്ക കഞ്ചാവാണ് KL 54A 9541 നമ്പര്‍ കാറില്‍ ആന്ധ്രപ്രദേശില്‍നിന്നും കടത്തിക്കൊണ്ടുവന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ പി അനിലും, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെഎം മനോജ് കുമാറും, എന്‍ഡിപിഎസ് സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ ശ്രീനാഥ് വേണുവും ഹാജരായി. പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top