‘അംബാനിയുടെ വീട് വഖഫ് ഭൂമിയിൽ’; മോദി വിചാരിച്ചാൽ ഇല്ലാതാക്കാൻ കഴിയില്ലെന്നും ഒവൈസി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ ഗുരുതര ആരോപണവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വഖഫ് ബോർഡിന്റെ സ്ഥലത്താണ് അംബാനിയുടെ വീട് സ്ഥിതി ചെയ്യുന്നതെന്നാണ് ഒവൈസിയുടെ ആരോപണം. ടിവി9ന് നൽകിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പരാമർ​ശം. മുകേഷ് അംബാനിയുടെ വീട് വഖഫ് ഭൂമിയിലാണോ സ്ഥിതി ചെയ്യുന്ന​തെന്ന ചോദ്യത്തിന് അതെ എന്നാണ് ഉവൈസി മറുപടി നൽകിയത്. 15000 കോടി രൂപ ചിലവാക്കി നിർമ്മിച്ച മുംബൈയിലെ ആൻ്റീലിയ എന്ന വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്കെതിരെയാണ് ആരോപണം.


വഖഫ് നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള ബിജെപി സർക്കാരിൻ്റെ നീക്കത്തിനെതിരെയും ഒവൈസി രൂക്ഷമായ വിമർശനമുയർത്തി. വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമ്മിഷണറിൽനിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നൽകുകയും ചെയ്യുന്ന നിർദേശത്തിന് എതിരെ ആയിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

ALSO READ: ‘തിരുപ്പതിയിൽ ഹിന്ദുക്കൾ മാത്രം മതിയെന്നതിൽ ഞങ്ങള്‍ക്ക് എതിർപ്പില്ല’; പക്ഷേ മോദിക്ക് വഖഫ് ബോർഡിൽ… പരിഹാസവുമായി ഒവൈസി

നിയമഭേദഗതികളിലൂടെ വഖഫിനെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. എന്നാൽ അതിന് കഴിയില്ല. മുസ്ലിം സമുദായം അനധികൃതമായി ഭൂമി കൈവശംവെച്ചുവെന്നത് ബിജെപി-ആർഎസ്എസ് പ്രചാരണം മാത്രമാണ്. അങ്ങനെയൊന്നും ഇവിടെയില്ല. പാർലമെന്റിൽ നമസ്കരിച്ചാൽ ആ കെട്ടിടം തന്റേതായി മാറുമോ. താൻ ഒരു പ്രത്യേക ഭൂമിയുടെ ഉടമയാണെങ്കിൽ അത് അല്ലാഹുവിന്റെ നാമത്തിൽ ദാനം ചെയ്യാൻ തനിക്ക് മാത്രം അധികാരമുള്ളുവെന്നും അസദ്ദുദ്ദീൻ ഒവൈസി പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലിൽ ഒരു വ്യവസ്ഥയുണ്ട്, അതനുസരിച്ച് വഖഫ് ഇതര സ്വത്തായി പരിഗണിക്കുന്നതോ ആരോപണമുനയിക്കുന്ന ഭൂമിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകാം. തുടർന്ന് അന്വേഷണത്തിന് ഉത്തരവിടുകയും വഖഫ് ഭൂമി ബോർഡിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്യാൻ കഴിയുമെന്നും ഒവൈസി പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വഖഫ് നിയമ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത്. വഖഫ് കൗൺസിലുകളിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള നിർദേശങ്ങളെയടക്കം പാർലമെൻ്റിൽ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top