16 കിലോ മെഫെഡ്രോണും 1.9 കോടിയും പിടിച്ചെടുത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് ബസില്‍ കടത്തുകയായിരുന്ന പാര്‍ട്ടി ഡ്രഗ് മെഫെഡ്രോണ്‍ പിടികൂടി. 16 കിലോ മെഫെഡ്രോണ്‍ ആണ് പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അഞ്ചുപേര്‍ പിടിയിലായി. മയക്കുമരുന്ന് വില്‍പ്പന നടത്തിയ തുകയായ 1.9 കോടിയും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രണ്ടുപേരെയാണ് ബസില്‍ നിന്നും മയക്കുമരുന്ന് സഹിതം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മൂന്നുപേരെക്കുറിച്ചും വിവരം ലഭിക്കുന്നത്. രഹസ്യവിവരം ലഭിച്ചത് അനുസരിച്ച് പുലര്‍ച്ചെയാണ് ഡിആര്‍ഐ ഇവരെ പിടികൂടിയത്.

വെളുത്ത പൊടിയാണ് ബാഗില്‍ നിന്നും ലഭിച്ചത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഇത് മെഫെഡ്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top