ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ 16കാരന് ദാരുണാന്ത്യം; കുടുംബാംഗങ്ങള്‍ പൊള്ളലേറ്റ് ആശുപ്രതിയിൽ

ഡൽഹിയിൽ ആൾതാമസമുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. കിഷൻഗഡിലെ ഷാനി ബസാർ റോഡിലുള്ള നന്ദ് ലാൽ ഭവനിലാണ് അപകടമുണ്ടായത്. പതിനാറുകാരനായ ആകാശ് മണ്ഡലാണ് മരിച്ചത്. അനിത മണ്ഡൽ (40), ലക്ഷ്മി മണ്ഡൽ (42), ദീപക് മണ്ഡൽ ( 20), സണ്ണി മണ്ഡൽ (22) എന്നിവർക്കാണ് പരുക്കേറ്റത്.
സണ്ണി മണ്ഡലിൻ്റെ നില ഗുരുതരമാണ്. ഇയാളെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ സഫ്ദുർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ രണ്ട് മുറികളുള്ള ഫ്ലാറ്റിലാണ് തീപിടത്തമുണ്ടായത്. ഇവിടെ കുടുംബം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പാചക വാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ സിലിണ്ടർ സുരക്ഷിതമാണെന്ന് കണ്ടെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here