പതിനേഴുകാരി പ്രസവിച്ചു; കുട്ടിക്ക് എട്ടുമാസം പ്രായം; ഒപ്പം താമസിച്ച 21കാരന്‍ അറസ്റ്റില്‍
December 7, 2024 4:01 PM
പത്തനംതിട്ട ഏനാത്തില്‍ പതിനേഴുവയസുകാരി അമ്മയായി. കുഞ്ഞിന് എട്ടുമാസം പ്രായമായിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഒപ്പം താമസിച്ച യുവാവ് പിടിയിലായി. കുടുംബത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ബന്ധു നല്‍കിയ പരാതിയിലെ അന്വേഷണമാണ് പതിനേഴുകാരി അമ്മയായ സംഭവത്തിലേക്ക് എത്തിയത്.
കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളില്ല. കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റുന്ന കാര്യം പോലീസ് ആലോചിക്കുകയാണ്. ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ഈ കാര്യത്തില്‍ പോലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ ഇവര്‍ രണ്ടാം പ്രതിയാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here