പിണറായി ഭരണകാലത്ത് മോഷണം പോയത് 1741 ചന്ദന മരങ്ങള്‍; നഷ്ടം 62 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് 7 വര്‍ഷത്തിനിടെ മോഷ്ടിച്ച് കടത്തിയത് 1741 ചന്ദനമരങ്ങള്‍. വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. 2016 മുതല്‍ 2023 ആഗസ്ത് 10 വരെയാണ് ഇത്രയും ചന്ദനമരങ്ങള്‍ കടത്തിയത്. ഒരു ചന്ദനമരക്കുറ്റിയും മോഷണം പോയിട്ടുണ്ട്. ചന്ദനമരങ്ങള്‍ നഷ്ടപ്പെട്ടതുവഴി 62,56,478 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പിണറായി വിജയന്‍ സര്‍ക്കാരുകളുടെ കാലത്ത് സംസ്ഥാനത്തുണ്ടായ ചന്ദനമരങ്ങളുടെ മോഷണ കണക്ക് സംബന്ധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എയാണ് നിയമസഭയില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടത്. ഈ മറുപടിയിലാണ് സംസ്ഥാനത്തെ ചന്ദനക്കൊളള വര്‍ദ്ധിച്ചതായി മന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നത്. കൊള്ള നടത്തിയ പ്രതികളെ പിടികൂടിയത് 389 കേസുകളില്‍ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മോഷണം പോയ ചന്ദനതടികള്‍ പിടിച്ചെടുത്തത് 425 കേസുകളില്‍ മാത്രമാണ്. പിടികൂടിയ ചന്ദന തടികള്‍ സര്‍ക്കാര്‍ ബന്തവസിലാക്കിയതായും മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here