യുദ്ധഭൂമിയിൽ 18000 ഇന്ത്യാക്കാർ; റദ്ദാക്കിയ എയർ ഇന്ത്യ വിമാന സർവീസ് 14 വരെ നീട്ടി

ന്യൂഡൽഹി: ഹമാസ് – ഇസ്രയേല്‍ യുദ്ധം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുളള വിമാന സർവീസ് റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ. ഒക്ടോബർ 14 വരെയാണ് നീട്ടിയത്. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ന്യൂഡൽഹിയിൽ നിന്ന് ടെൽഅവീവിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള സർവീസുകളാണ് താൽകാലികമായി റദ്ദാക്കിയത്. വിമാന യാത്രക്കാരുടെയും ക്രൂവിന്‍റെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
അതേ സമയം 18000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് കണക്ക്. പ്രായമായവരെ ശുശ്രൂഷിക്കുന്ന കെയര്‍ഗിവര്‍ ജോലിക്കെത്തിയവരാണ് ഭൂരിഭാഗം പേരും. വജ്ര വ്യാപാരം, ഐടി, നിര്‍മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാർ തൊഴിലെടുക്കുന്നുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയവരില്‍ കുടുതലും മലയാളികളാണ്. ടെല്‍ അവീവ് ,ബെര്‍ഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാര്‍ ഏറെയുളളത്. ഇവര്‍ക്കു പുറമെ ഇന്ത്യന്‍ വംശജരായ 85000 ജൂതരും ഇസ്രയേലിലുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here