മണിപ്പൂരിലേക്ക് രണ്ടും കൽപ്പിച്ച് കേന്ദ്രം; സംഘർഷഭൂമിയിലേക്ക് ഉടൻ 10800 സൈനികരെത്തും

വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കൂടുതൽ സൈനികരെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ. 90 കമ്പനി സുരക്ഷാഭടൻമാരെ കൂടി അയയ്ക്കാനാണ് നീക്കം. 10800 സൈനികരാണ് പുതുതായി മണിപ്പൂരിൽ എത്തുന്നതെന്ന് സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

Also Read: മണിപ്പൂരിൽ രോഷമടങ്ങാതെ ജനക്കൂട്ടം തെരുവിൽ; പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പ്പ്; മരണം

സംസ്ഥാന സർക്കാരിന് സംഘർഷം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെ കൂടുതൽ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) സംസ്ഥാനത്തേക്ക് അയച്ചിരുന്നു. 50 കമ്പനി സായുധസേനയെയാണ് ഇംഫാലിലേക്ക് ഇതിനോടകം എത്തിയിരുന്നത്. പുതിയ സംഘങ്ങൾ കൂടി വരുന്നതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആയതായും മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

Also Read: ഭൂരിപക്ഷം ബിജെപി എംഎൽഎമാരും ഭരണമാറ്റത്തിനൊപ്പം; പാളയത്തിൽ പട മണിപ്പൂരിൽ ബീരേൻ സിംഗ് സർക്കാരിനെ വീഴ്ത്തുമോ…

എല്ലാ മേഖലകളിലും സൈനികരെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം .എല്ലാ ജില്ലകളിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിൻ്റ് കൺട്രോൾ റൂമുകളും സ്ഥാപിക്കും. നിലവിൽ ഉള്ളവയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും കുൽദീപ് സിംഗ് അറിയിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ മണിപ്പൂരിൽ എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

Also Read: മണിപ്പൂരിനെ വരുതിയിലാക്കാൻ അമിത് ഷാ; 50 കമ്പനി കേന്ദ്ര സായുധ സേന ഇംഫാലിലേക്ക്…


കഴിഞ്ഞ വർഷം മെയ് മുതൽ സംസ്ഥാനത്ത് ആരംഭിച്ച വംശീയ സംഘര്‍ഷത്തിൽ 220 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.ഭൂരിപക്ഷ വിഭാഗമായ മെയ്തേയ് സമുദായത്തിന് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നതോടെയാണ് മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനവും ഹിന്ദു വിഭാഗത്തിൽപ്പെട്ട മെയ്തേയ്കളാണ്. മറ്റ് പ്രബല വിഭാഗമായ കുക്കികളും നാഗ വിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top