യൂസഫലിക്ക് ദിവസം 180 കോടി വരുമാനം; DNA വാർത്ത ചർച്ചയാകുന്നു

മുംബൈ: കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഒരു ദിവസത്തെ വരുമാനത്തെപ്പറ്റിയുള്ള കൗതുകകരമായ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ് ദേശീയ മാധ്യമമായ ഡിഎൻഎ. 180 കോടി രൂപയാണ് യൂസഫലിയുടെ ദിവസ വരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വാർത്തയെ ചുറ്റിപ്പറ്റി നിരവധി ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

മിഡിൽ ഈസ്റ്റ്, ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങി 23 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് യൂസഫലി. കമ്പനിയുടെ വാർഷിക വരുമാനം ഏകദേശം എട്ട് ബില്യൺ ഡോളർ അതായത് 66,000 കോടി രൂപയാണ്. 65,000ത്തിലധികം ജീവനക്കാരാണ് ലുലു ​ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത്.

2022 ൽ ഫോർബ്‌സ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടിക പുറത്ത് വിട്ടപ്പോൾ അതിൽ മുപ്പത്തിയഞ്ചാം സ്ഥാനം എം.എ. യൂസഫലി നേടിയിരുന്നു . ഫോബ്‌സ് പട്ടിക പ്രകാരം കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരനായ എം.എ. യൂസഫലിയുടെ 2022 ലെ ആസ്തി 43,612.56 കോടി രൂപയാണ്. 2023ലെ ഫോബ്സ് പട്ടികയിൽ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അദ്ദേഹം ഇരുപത്തിയേഴാം സ്ഥാനത്താണ്. നിലവിൽ ഇദ്ദേഹത്തിന്റെ ആസ്തി 7.1 ബില്യൺ ഡോളറാണ്. അതായത് 59,000 കോടി (5,91,18,15,00,000) രൂപയാണ്.

ജോയ് ആലുക്കാസ് ആണ് പട്ടികയിലുള്ള മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 36000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിൽ അമ്പതാം സ്ഥാനത്താണ് അദ്ദേഹം. ഫാഷന്‍-റീട്ടെയില്‍ മേഖലയിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് യൂസഫലി. ഒന്നാം സ്ഥാനത്ത് രാധാകിഷന്‍ ദമനിയാണ്.

ബിസിനസ് മാനേജ്മെന്റിലും അഡ്മിനിസ്ട്രേഷനിലും ഡിപ്ലോമ നേടിയ എം.എ. യൂസഫലി 1973-ൽ തന്റെ അമ്മാവനൊപ്പം ഒരു ചെറിയ വിതരണ കമ്പനിയിൽ ജോലി ചെയ്യാനായി അബുദാബിയിലേക്കു പോയി. എന്നാൽ അവിടെ നിന്ന് കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തും 1990കളിൽ അദ്ദേഹം ആദ്യത്തെ ലുലു സൂപ്പർസ്റ്റോർ ആരംഭിച്ചു. യുഎഇയുടെ തലസ്ഥാന ന​ഗരമായ അബുദാബിയിൽ ലുലു വൻ വിജയം നേടിയതോടെ ആ ശൃംഖല വളർത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ​ഗൾഫിലാകെ പടർന്ന ലുലു പതിയെപ്പതിയെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top