പത്തൊൻപതുകാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു; തുടർപഠനത്തെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന, പ്രണയ വിവാഹം പതിനൊന്ന് മാസം മുൻപ്
തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തൊൻപത് വയസുകാരി ലക്ഷ്മിയാണ് മണമ്പൂർ ശങ്കരൻമുക്കിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിലാണ് തൂങ്ങിമരിച്ചത്. ഒന്നര മാസം ഗർഭിണിയായിരുന്നു.
പതിനൊന്ന് മാസം മുൻപാണ് ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഓട്ടോ ഡ്രൈവറായ കിരണാണ് ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. ബിഎ ഇംഗ്ലീഷ് അവസാനവർഷ വിദ്യാർത്ഥിയായിരുന്നു ലക്ഷ്മി. തുടർപഠനത്തെ ചൊല്ലി ഭർത്താവും വീട്ടുകാരുമായി ഉണ്ടായ തർക്കത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയ്ക്കാവൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പാരിപ്പളളി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here