ഡർബനിൽ കളിച്ചത് മഴ; ഇന്ത്യ x ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഉപേക്ഷിച്ചു

ഡർബൻ: കനത്ത മഴ കാരണം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വൻ്റി20 മത്സരം ഉപേക്ഷിച്ചു. മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20 ചൊവ്വാഴ്ച ഗെബെർഹയിലെ സെന്റ് ജോർജ് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 14-ന് ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ളത്. സൂര്യകുമാർ യാദവാണ് ട്വൻറി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top