അമ്മയും മകളും ട്രെയിന്‍ തട്ടി മരിച്ചു; പാളം മുറിച്ച് കടക്കുന്നതിനിടെ അപകടം; വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി ദുരന്തം

കോഴിക്കോട്: കുണ്ടായിത്തോട് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ അമ്മയും മകളും ട്രയിന്‍ തട്ടി മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ ലിയ (19) എന്നിവരാണ് മരിച്ചത്. പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് ഇരുവരേയും ഇടിച്ച് തെറിപ്പിച്ചത്. നസീമ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഫാത്തിമ ലിയയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാത്തിമ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top