ഒമാനില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്; റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഈജിപ്ത് പാരനാണ്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാളു മാത്യൂ, ഷേര്‍ളി ജാസ്മിന്‍ എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ജോലി ചെയ്യുന്ന നിസ്വ ഹോസ്പിറ്റലിന് മുന്നിലാണ് അപകടം നടന്നത്. ആശുപത്രിക്ക് മുന്‍പിലുള്ള റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും നഴ്‌സുമാരുടെ സംഘത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡ്യൂട്ടിക്ക് കയറാനായി ആശുപത്രിയിലേക്ക് എത്തുമ്പോഴാണ് അപടകം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top