നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിനുനേരെ വെടിവയ്പ്പ്; ആക്രമണം നടത്തിയത് പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം; അന്വേഷിക്കാന്‍ മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍റെ വീടിനുനേരെ വെടിവയ്പ്പ്. നടൻ്റെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റ് വസതിക്ക് പുറത്ത് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്‍റെ വീടിന് മുന്നില്‍ എത്തി നിറയൊഴിക്കുകയായിരുന്നു. ഏതാനും റൗണ്ട് വെടിവച്ചശേഷം അക്രമികള്‍ കടന്നുകളഞ്ഞു. സംഭവസമയത്ത് നടന്‍ വീട്ടില്‍ ഉണ്ടായിരുന്നു.

മുംബൈ പോലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വെടിവയ്പ്പ് സ്ഥിരീകരിച്ചു. അക്രമികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്നോയി വധിക്കാന്‍ ശ്രമിക്കുന്ന 10 പേരുടെ ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെട്ടിരുന്നതായി എന്‍ഐഎ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ വെടിവയ്പ്പ് നടന്നതെന്നും സംശയിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം താരത്തിന് വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷ മുംബൈ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇമെയില്‍ വഴി വധഭീഷണി മുഴക്കുകയും ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here