മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല; അപകടം കോഴിക്കോട് കോവൂരില്‍
May 31, 2024 6:11 PM
കോഴിക്കോട്: കോവൂരില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസം മുട്ടി മരിച്ചു. അമ്മാസ് ദാബ എന്ന ഹോട്ടലിലാണ് സംഭവം. കുറച്ചു കാലമായി ഹോട്ടൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ തൊഴിലാളി ബോധംകെട്ട് വീണു. ഇത് കണ്ടതോടെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടാമനും ടാങ്കില്‍ വീണു.
വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here