വിജയ്-തൃഷ ചിത്രം ‘ഗില്ലി’ ഇന്ന് റീ റിലീസ്; അഡ്വാന്‍സ് ബുക്കിങ്ങില്‍ മാത്രം നേടിയത് മൂന്ന് കോടി; തിയറ്ററുകളില്‍ ‘അപ്പടി പോട് പോട്’ തരംഗം

ദളപതി ആരാധകരെ ആവേശം കൊള്ളിക്കാന്‍, 2004ലെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ ഗില്ലി ഇന്ന് ബിഗ് സ്‌ക്രീനില്‍ റീ റിലീസ് ചെയ്യുകയാണ്. ചിത്രം ആദ്യം പുറത്തിറങ്ങി 20 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് റീ റിലീസ്. വിജയ്, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, ധരണി സംവിധാനം ചെയ്ത ഗില്ലിയുടെ റീ റിലീസ് സംബന്ധിച്ചുള്ള അഡ്വാന്‍സ് ബുക്കിങ്ങില്‍ മാത്രം 3 കോടി രൂപയാണ് നേടിയിരിക്കുന്നത്. മഹേഷ് ബാബുവും ഭൂമിക ചൗളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രമായ ഒക്കഡുവിന്റെ റീമേക്കായിരുന്നു ഗില്ലി. 200 ദിവസത്തിലധികമാണ് ആദ്യ റിലീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്. ‘അപ്പടി പോട് പോട്’ എന്ന പാട്ടും സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

വിജയ്-തൃഷ ജോഡികളുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ കൂടിയായിരുന്നു ഈ ചിത്രം. ഇന്ത്യയിലും വിദേശത്തും തിരഞ്ഞെടുത്ത സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തങ്ങളുടെ ആരാധനാപാത്രത്തിന്റെ ചിത്രത്തിന്റെ റീ റിലീസ്‌ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് പ്രേക്ഷകര്‍. ഫ്രാന്‍സ്, അയര്‍ലന്‍ന്‌റ് തുടങ്ങിയ രാജ്യങ്ങളിലും ഗില്ലി എത്തുന്നുണ്ട്.

2004 ഏപ്രില്‍ 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. എട്ട് കോടി മുതല്‍മുടക്കിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ വിജയ് ചിത്രം കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top