20 വർഷങ്ങളായി വിറ്റത് വ്യാജപാലും പനീറും; നിർമ്മിക്കുന്നത് കൊടും വിഷമുള്ള രാസവസ്തുക്കൾ ഉപയോഗിച്ച്; പ്രതി പിടിയിൽ

ഭക്ഷണ പദാർത്ഥങ്ങളിൽ പലതരത്തിലുള്ള രാസവസ്തുക്കൾ കലർത്തി വിൽപ്പന നടത്തുന്നത് പിടിക്കപ്പെടുന്നത് മിക്കപ്പോഴും വാർത്തയാവാറുണ്ട്. എന്നാൽ മായം ചേർക്കുന്നവരെ പോലും ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശി അജയ് അഗർവാൾ. രാസവസ്തുക്കൾ ഉപയോഗിച്ച് വ്യാജപാൽ നിർമ്മിച്ചായിരുന്നു അഗർവാളിൻ്റെ കച്ചവടം. ബുലന്ദ്ഷഹറിൽ കഴിഞ്ഞ 20 വർഷത്തോളമായി പാലും പാൽ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നയാളാണ് അജയ്.

അഗർവാൾ ട്രേഡേഴ്സ് എന്ന ഇയാളുടെ സ്ഥാപനത്തിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വർഷങ്ങളായി നടക്കുന്ന തട്ടിപ്പ് പിടികൂടിയത്. ഇരുപത് കൊല്ലങ്ങളായി ഇവിടെ നിന്നും വ്യാജ പാലും വ്യാജ പനീറും വിൽക്കുകയാണെന്നായിരുന്നു പരിശോധനയിൽ കണ്ടെത്തിയത്. കൃത്രിമ മധുരപദാർത്ഥങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയിൽ ഏറെ രണ്ട് വർഷം മുമ്പേ കാലാവധി കഴിഞ്ഞതാണ്.

Also Read: യോഗിയെ മാതൃകയാക്കി ഹിമാചലിലെ കോൺഗ്രസ് സർക്കാർ; ഭക്ഷണശാലകൾക്ക് കർശന നിർദ്ദേശം

വ്യാജപാൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ശേഖരവും സ്ഥാപനത്തിൽ നിന്നും കണ്ടെടുത്തു. അഞ്ച് മില്ലി ലിറ്റർ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റർ പാൽ ഉണ്ടാക്കാമെന്നാണ് അജയ് പറയുന്നത്. ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ പാൽ വരെ കൃത്രിമമായി ഉണ്ടാക്കാൻ കഴിയുമെന്നും പ്രതി പോലീസിനോട് പറഞ്ഞു. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡർ, സോർബിറ്റോൾ, മിൽക്ക് പെർമിയേറ്റ് പൗഡർ, സോയ ഫാറ്റ് തുടങ്ങിയവയാണ് വ്യാജപാൽ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന രാസവസ്തുക്കൾ. യഥാർത്ഥപാലിന്‍റെ മണവും ലഭിക്കാൻ ഫ്ലേവറിങ് ഏജന്‍റുകളാണ് ഉപയോഗിക്കുന്നത്.

Also Read: ഭക്ഷണത്തിൽ തുപ്പിയാൽ നടപടി; ഭക്ഷ്യ വസ്തുക്കളിലെ മനുഷ്യവിസർജ്യം അറപ്പുളവാക്കുന്നു; ഭക്ഷണശാലകളെ അടിമുടി മാറ്റാന്‍ യോഗി

അഗർവാൾ ട്രേഡേഴ്സിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പാൽ നിർമ്മിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് വൻതോതിൽ ഭീഷണി ഉയർത്തുന്ന ഈ വ്യാജപാൽ വിതരണം ചെയ്യുന്നത് ആരാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top