വാരണാസിയിൽ വൻ തീപിടുത്തം; റെയിൽവേ സ്റ്റേഷനിൽ ഇരുന്നൂറിലേറെ വാഹനങ്ങൾ ചാരമായി

വാരാണസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം. ഇന്ന് പുലർചെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ അപകടത്തിൽ ഇരുന്നൂറിലേറെ വാഹനങ്ങൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച രാത്രി 10.30ഓടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് ഇലക്ട്രീഷ്യൻമാരെ ശരിയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയായിരുന്നു. മോട്ടോർ സൈക്കിളിൻ്റെ പെട്രോൾ ടാങ്കിലേക്കാണ് ആദ്യം തീ പടർന്നത്.
ഫയർഫോഴ്സിനൊപ്പം ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ലോക്കൽ പോലീസ് എന്നിവർ സംയുക്തമായിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പന്ത്രണ്ടോളം അഗ്നിശമന സേനാ വാഹനങ്ങൾ എത്തി മണിക്കുറുകളോളം നടത്തിയ ശ്രമങ്ങൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. കത്തിനശിച്ച ഇരുചക്രവാഹനങ്ങളിൽ ഭൂരിഭാഗവും റെയിൽവേ ജീവനക്കാരുടേതാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here