ഒക്ടോബർ 1 മുതൽ 2000 രൂപ ഇല്ലാതാകും; സമയപരിധി ഇന്നോടെ അവസാനിക്കും; ഒരു സമയം മാറ്റിവാങ്ങാന്‍ കഴിയുക 20,000 രൂപ വരെ മാത്രം

ന്യൂഡൽഹി: 2000 രൂപയുടെ നോട്ടുകൾ മാറുന്നതിനായി റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്നോടെ അവസാനിക്കും. 2000 രൂപയുടെ 93 ശതമാനം നോട്ടും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വഴി 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
ഏത് ബാങ്കിലും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങാം. പക്ഷെ ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെയേ മാറ്റി വാങ്ങാന്‍ കഴിയൂ. ആർബിഐയുടെ 19 റീജിയണൽ ഓഫിസുകളിലും നോട്ടുകള്‍ മാറ്റി വാങ്ങാം.
2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.
2018–19 കാലഘട്ടത്തിൽ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു. മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here