പേര് ചോർത്തലിന് പിന്നാലെ രസതന്ത്ര നോബേൽ പ്രഖ്യാപനം

സ്റ്റോക്ക്‌ഹോം: 2023 ലെ രസതന്ത്രത്തിനുള്ള നോബേൽ സമ്മാനം മൂന്ന് പേർ പങ്കിട്ടു. മൗംഗി ബാവെൻഡി, ലൂയിസ് ബ്രൂസ്, അലക്സി എകിമോവ് എന്നിവർക്കാണ് പുരസ്കാരം. ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടിത്തത്തിനും സമന്വയത്തിനുമാണ് പുരസ്കാരം. തീരുമാനം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്വീഡിഷ് ദിനപത്രമായ അഫ്‌ടോൺബ്ലാഡെറ്റ് വിജയികളുടെ പേര് ചോർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.
2023ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പദാർത്ഥങ്ങളിലെ ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് പുരസ്കാരം.
2023ലെ വൈദ്യശാസ്ത്ര നൊബേൽ കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവർ സ്വന്തമാക്കി. കോവിഡ് വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here