അഞ്ചാമത്തെ വനിതയായി ഹുല്ലിയർ; ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു

സ്വീഡന്‍: 2023ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. പദാർത്ഥങ്ങളിലെ ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് പുരസ്കാരം. ഭൗതീക ശാസ്ത്രത്തിന് നോബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ഹുല്ലിയർ.
2023ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവരാണ് പുരസ്കാരം സ്വന്തമാക്കിയത്. കോവിഡ് വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ് ഇവരെ പുസ്കാരത്തിന് അർഹരാക്കിയത്. രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നാളെ പ്രഖ്യാപിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here